Kazhcha

Murukan Kattakada

ഹരീഷ് പാടുന്നു
ജമുനാ കിനാരെ ഹരീഷ് പാടുന്നു
കറുത്ത കണ്ണട വഴികാട്ടിയാം വടി
ഹാർമോണിയത്തിൽ വിരലുകൾ തപ്പുമ്പോൾ ആരോഹണങ്ങളിൽ അവന് കാഴ്ച്ച
ഹരീഷ് പാടുന്നു ജമുനാ കിനാരെ....

മേഘങ്ങൾക്കും മുകളിലായി
ആകാശത്തിനപ്പുറത്തായി
ഞാൻ പറക്കുന്നു ഹരീഷ് പാടുന്നു

ഞാൻ കണ്ണടച്ചിരിക്കുന്നു ഞാൻ  ഞാൻ ആകുന്നു ഞാൻ അപ്പൂപ്പൻ താടി ആകുന്നു
ഹരീഷ് പാടുന്നു
താഴേയ്ക്കുമുയരേയ്ക്കും ആട്ടിയും ഇറക്കിയും
താളങ്ങളിൽ ബ്രഹ്മ താണ്ഡവം കാട്ടിയും തെന്നലിൽ തിരമാലകെട്ടഴിച്ചും
തേങ്ങലിൽ തോടിയും ശ്രീരാഗവും
ഹരീഷ് പാടുന്നു
കണ്ണു ഇറക്കിക്കൊണ്ട് താണും ഉയർന്നും ഞാൻ തന്മാത്ര ആയേ പറന്നേ ഇരിക്കുന്നു
ഹരീഷ് പാടുന്നു

തുംഗങ്ങളിൽനിന്ന് താഴേക്കു നോക്കുമ്പോൾ അമ്പരപ്പിക്കാൻ താഴ്‌വര കാഴ്ചകൾ
കണ്ണു ഇറക്കിക്കൊണ്ട് താണും ഉയർന്നും ഞാൻ തന്മാത്ര ആയേ പറന്നേ ഇരിക്കുന്നു
ഹരീഷ് പാടുന്നു

നീ അന്ധൻ ഞാനോ മഹാ കൂരിരുട്ടത്ത്  കാണുവാൻ പേരിന് കണ്ണുള്ളവൻ
നീ  ഗായകൻ നീ ഗായകൻ മഹാതേജസ്സിൽ
അല്പം  പകർന്നു ജ്വലിപ്പവ൯
ഞാൻ  ഇന്ദ്രിയങ്ങളാൽ പൂർണ്ണൻ
ഒരൊറ്റ നാൾ ജീവിതം തവണകൾ പോലെ ഒതുക്കി ഒടുക്കുവോ൯

ഒരുപോലെ ദുഃഖം ഒരേചിരിചന്തം
ഒരുപോലെ വാൽസല്യം ഒരുപോലെ കാമം
ഒരേ ഉറക്കം ഒരേ പ്രഭാതം
ഒരുപോലെ ഉണ്ണൽ ഉറങ്ങൽ ഉലാത്തൽ
ഒരുപോലെ ഭോഗം ഒരുപോലെ ധ്യാനം
ഒരുപോലെ ജനനമരണാന്തപ്രവർത്തികൾ

ആവർത്തനങ്ങൾ  മടുക്കുമ്പോഴാണെന്റെ
ആത്മ ബോധങ്ങളിൽ നിന്റെ സാന്നിധ്യം

സൂഷ്മമാം ആത്മാവിൽ ഊ൪ന്നിറങ്ങും
നിന്റെ പാട്ട് നി൪വാണാംശ ദർശനം
എന്നെ നയിക്കൂനീ ഈ ഇരുട്ടത്ത്
എൻറെ  മുൻപേ നടക്കൂ വെളിച്ചമായി വാക്കായി

Lyrics Submitted by Kg

Lyrics provided by https://damnlyrics.com/