Mashiha Rajodhanathal

Fr. John Samuel

മശിഹാ രാജോത്ഥാനത്താൽ
നേടിടേണം പുണ്യം നാം
സ്ലീബായാൽ രക്ഷിച്ചോനാം
ദൈവസുതാ നീ പരിശുദ്ധൻ
എന്നേവം വിശ്വാസത്തോ
ടോതീടാം ഹാല്ലേല്ലുയ്യാ
മാതാ കദീശന്മാരും
വിശ്വാസം പാലിച്ചോരായ്
ഭൂവാസം കൈവിട്ടോർക്കും
ഓർമ്മക്കൗന്നത്ത്യം ചേർത്തോൻ
പരിശുദ്ധൻ നീ പരിശുദ്ധൻ
പരിശുദ്ധൻ ഹാലേലുയ്യാ

Lyrics Submitted by Shyla Jaijo

Lyrics provided by https://damnlyrics.com/