Vellikurisu

P. Madhuri

വെള്ളിക്കുരിശ് വലംകയ്യിലുയര്‍ത്തും
വെള്ളിയാഴ്ച രാത്രീ - ദുഃഖ-
വെള്ളിയാഴ്ച രാത്രീ - നിന്റെ
കന്യാമഠത്തിൽ മുട്ടുകുത്തുന്നൊരു
കണ്ണുനീർത്തിരി ഞാൻ...

തിരകൾ , ദുഃഖത്തിരകൾ
അടിച്ചു തകർക്കുമെൻ
കരളിന്റെ ഈറനാം തീരം
ഇന്നലെ വന്ന വസന്തത്തിൻ സ്മരണകൾ
ഇന്നു ഞാൻ കുഴിച്ചിട്ട തീരം
നിൻ തിരു ഹൃദയപ്പൂവുകൾ പൂക്കു൦
മൺമെത്തയാകട്ടെ നാളെ, നാളെ ..


സിരകൾ, രക്തസിരകൾ
പിരിച്ചു തെറുത്തൊരീ
തിരിയുടെ ചുണ്ടിലെ ജ്വാലാ
നിൻതിരുമുമ്പിലൊരഞ്ജലീ നാളമായ്
നിന്നു തിളങ്ങട്ടെ നാളെ, നാളെ

Lyrics provided by https://damnlyrics.com/