Kalanju Poya

Murukan Kattakada

കളഞ്ഞു പോയ സുഹൃത്ത്

കനവുകണ്ടു ഞാൻനിന്നെ സുഹൃത്തേ നിൻ കനലുചിന്തുന്ന വാക്കിന്റെ തീരത്ത്
കടലുകാണുന്ന കുട്ടിയെ പോലെ ഞാൻ
വിരലുകൊണ്ടൂ കളം തീർത്തു നിൽക്കവേ..

ചടുലവാക്കുകൾ കൊണ്ടെന്റെ തോളത്ത്
മൃദുലമായി കൈകൾ ചേർത്തു നീപുഞ്ചിരി
വിതറിയെന്നോടു ചൊല്ലിനീ സ്നേഹിതാ
താണ്ടിടാൻ കാതമേറെയുണ്ടെന്നുള്ള തോന്നലെന്നെ നയിക്കുന്നതിപ്പൊഴും...

പ്രളയമാണെനിക്കിന്നീ പ്രപഞ്ചവും പ്രണയവും
നീ പറഞ്ഞൂനിറുത്തവേ
അകലെ മായുന്ന കടൽമുഴക്കം കേട്ടു സമയമായീ നമുക്കെന്നു ചൊല്ലി നീ

ഒടുവിൽ മഞ്ചാടിമുത്തു കൈവിട്ടോരു
ചെറിയകുട്ടിതൻ കഥയൊന്നുരച്ചു നീ
വിളറി വദനം വിഷാദം മറച്ചുനീ
കഥയിൽ മൗനം നിറച്ചിരിക്കുമ്പൊഴും
അകലെ ആകാശസീമയിൽ ചായുന്ന-
പകലുവറ്റി പതുക്കെ മായുന്നൊരാ-
പ്രണയസൂര്യൻ ചുവപ്പിച്ചു നിർത്തിയ-
ചെറിയമേഘം വിഷാദസ്മിതം തൂകി ഇരുളിലില്ലാതെയാകുന്ന മാത്രയെ-
തപസ്സുചെയ്യുന്ന ദിക്കിൽ നിൻ ഹൃദയവും-
മിഴിയുമർപ്പിച്ചിരിക്കുന്ന കാഴ്ചയെൻ-
മിഴികളന്നേ പതിപ്പിച്ചിതോർമതൻ-
ചുവരിൽ ചില്ലിട്ടു തൂക്കിഞാൻ ചിത്രമായി...

ദുഃഖിക്കുവാൻ വേണ്ടി മാത്രമാണെങ്കിലീ
നിർബന്ധ ജീവിതം ആർക്കുവേണ്ടി..?
ഉത്തരമില്ലാത്ത നിന്റെ ചോദ്യങ്ങൾ-ക്കൊരുത്തരം പോലീ പുകച്ചുരുകൾ...

പിരിയുവാനെന്നിലൊറ്റക്കു പാതകൾ
പണിതു നീയാത്ര ചൊല്ലി പിരിഞ്ഞുപോയ്
ഒരു കൊടുങ്കാറ്റുറക്കി നീ എരിയുന്ന
ചിത കരിമ്പുക ചുരുളുയർത്തീടുന്ന
പഴയ തീരത്തിരുന്നു ഞാൻ കാണുന്ന
കനവിൽ നീ പുഞ്ചിരിക്കുന്നു പിന്നെയും...

- മുരുകൻ കട്ടാക്കട

Lyrics provided by https://damnlyrics.com/