കാതര വിലോചനേ കാതര ആകുവാൻ
കാരണമെന്തെടോ കാമിനി മാർമണെ
ഇന്ദു സമാനമാം ആനനം തന്നിൽ നിന്നഹോ
മൃദു മന്ദഹാസമാം നറും ചന്ദ്രിക മാഞ്ഞിതോ
തൂങ്കാനുരാഗിണി നിൻ ഭംഗികൾ തിങ്ങീടിന
ശൃംഗാര വിലാസങ്ങൾ എങ്ങു പോയി ഓമലേ
പ്രാണനായികേ തവ ദീനത കാണുവാൻ
ത്രാണിയില്ലയെനിക്കു ഹാ പ്രാണസങ്കടമല്ലോ
ആര്യപുത്രാ കേൾക്ക വീര്യ ജലനിധേ
കമനീയരൂപ തവ കമനിയാകുമെന്നുടെ
ധമനിയിൽ സാന്ദ്ര രക്ത ഗമനമുണ്ടെന്നാകിലും
അളവില്ലാതൊരു ഭയം വളരുന്നതിനാലെ
പിളരുന്നു മനം ഹാ തളരുന്നു തനു ഭാരം
പോരിൽ ഭവാനു മൃത്യു നേരിടുമെങ്കിലോ
വേറിടും മമ ജീവൻ വേറെന്തു ഞാൻ ചൊൽവൂ
ഭീരുതയോ ഭാനുമതീ ഭാരത സമരേ
വീരൻ അഹം വൈരികളേ സംഹരിച്ചീടും
സ്നേഹിതരില്ലേ കുറു വരർ ഇല്ലേ ഭടധതി ഇല്ലേ
സ്നേഹമൂടൽ പൂണ്ടൊള്ളോരു കർണ്ണനുമില്ലേ
ഭൂപതികളാം പാണ്ഡവരേ കുരുതി കഴിച്ചതുനാ
ഈ കുറുവീരൻ ധര വാഴും നിസ്സന്ദേഹം
സോദരീ മഹാരാജ്ഞ്ഞി ഖേദമെന്തിനു വൃഥാ
പ്രാണസഖൻ എനിക്കു റാണി തവ വല്ലഭൻ
പ്രാണനവനായല്ലോ ന്യുനം ഞാൻ ഭയെ
എന്നുടെ ജീവരക്ത ബിന്ദുക്കളോരോന്നും
എൻ മന്നവനായി ഒഴുകേ ധന്യമായീടുമല്ലൊ
വിമതരാം കൗന്ദേയരെ സമരേ നിഗ്രഹിച്ചു ഞാൻ
സുമതീ തവ പതിയേ ഭുവനപതിയനനാക്കും
വാത്സല്യ വാരിധേ കർണ്ണാ മഹാമതേ
തൊൽ സമനാരുണ്ടഹോ ഭൂമണ്ഡലം തന്നിൽ
വല്ലഭന് ആത്മ തുല്യൻ സോദരതുല്യനു മേൽ
ചൊല്ലെഴും കുരു വംശത്തിനു ഏകാലംബനം നീയേ
നിന്നുടെ ഇരം കേൾക്കേ എന്നുടെ അകതാരിൽ
നിന്നുടനകലുന്നു ഭിന്നത അശേഷവും
കാലിണ കൈ തൊഴുതീടുന്നേ
അഗ്രജാ ഭൂപതി തിലകാ
ഭീമാദികളാം അധമൻമാരേ നിഹനം ചെയ്തീടാൻ
താമസമിനിയും കുറു കുല വീരാ ഹാനി വരുത്തുകയില്ലേ
വിദ്വെഷാഗ്നി ജ്‌വാലകൾ നമ്മുടെ ഹൃത്തിൽ കത്തി പടരുന്നു
താത്രവ ശോണിത പാനം ചെയ്തവ ശമനം ചെയ്യേണ്ടേ
അക്ഷൗഗിണികളിൽ അണിയണിയായി
സമരോത്സാഹത്താൽ
അക്ഷമരായിഹ നില്പ്പൂ ഭടൻമാർ
പട നീക്കുകയല്ലേ
തന്ത്ര വിചക്ഷണ മന്ത്രി പ്രമുഖർ
നിൻ തിരുവടിയെ കാണ്മാൻ
മന്ത്ര ഗൃഹത്തിൽ വന്നിട്ടുണ്ട്
അവിടേക്കുഴുന്നള്ളുകയല്ലേ
എന്തിഹ മനമാനസേ സന്ദേഹം വളരുന്നു
അങ്കേശനാം ഈ ഞാൻ എങ്ങു പിറന്നവനോ
ഇങ്ങാരറിവൂ ഞാൻ ആര്
എങ്ങെന്റെ വംശമെന്നോ
മാതാവ് രാധ താനോ താതൻ അധിരഥനോ ഹാ ദൈവമേ
എൻ ജന്മ ദാതാക്കളാരോ കാണുമോ ഞാൻ അവരെ ഒന്നു
അവരെ കാണുകയില്ല എന്നോ
കാണാതെ മരിക്കുവാനാണോ ശിരോലിഖിതം
കുന്തീ ദേവി വന്ദേ തൊൽ പാദ ചെന്താമ്പരദ്വന്ദം
എന്തെ ഈ വരവിനൊരു കാരണം
എന്താകിലും ചൊല്ലേണം
കർണ്ണാ ദയാലോ യാചകി ആയി
നിർണയം ഞാൻ വന്നു
എന്നുടെ ഒരു വാഞ്ചിതം
ഇന്നു നീ സാധിപ്പിക്കേണം കർണ്ണാ
തൊൽ സുതരെന്റെ വൈരികളല്ലേ
മൽസഖ കൗരവരല്ലേ
വിസൂത നീതു പാരെങ്ങുമല്ലേ
ഹേ ശ്രീയുതെ സ്മരിക്കുന്നിലെ
ദാനാർത്ഥിക്കു നീ മന്ദാരമല്ലോ
ദീന വത്സലനല്ലോ
ന്യൂനം മഹാ പ്രഭുവുമല്ലോ
ഞാനതു മറന്നില്ലല്ലോ
കിം കരണീയമെന്തു ചൊന്നാലും
ശങ്ക ലേശം കളഞ്ഞാലും
എങ്കൽ ഉള്ളൊരു പൂതി എന്താകിലും
നിൻ കാൽക്കൽ അർപ്പിക്കാം ചോദിച്ചാലും
കൗരവന്മാരോടു ബന്ധം വീരാ
നേരിൽ നിനക്കിനി ചേരാ
പോരൂ മൽസുതരോടു ചേരാനൊരുകിൽ
അതു യോഗ്യം കുമാരാ
ശ്രവണ കുഠാരമതാകിയ വാക്യം
പറവതിനിന്നു തവ ധൈര്യം വന്നോ
ജീവന് സമനാം ദുര്യോധനനെ ഈ
കർണ്ണൻ വെടിയണമെന്നോ
ശത്രുതയിയലും താവക പുത്രന്മാരോടു
മൈത്രി പുലർത്തണമെന്നോ
സ്ത്രീത്വം ഭവതിയെ രക്ഷിക്കുന്നു
മൃത്യുവിൽ നിന്നെറിയുന്നോ
ഓതുന്നേൻ ഒരു സത്യം താതൻ നിനക്കെടോ
ആദിത്യ ദേവൻ അല്ലോ
മാതാവു ഞാനുമത്രെ
ഭ്രാതാക്കന്മാരല്ലോ പാണ്ഡവർ ഐവരും
വരിക വൈകരുതിനിയുമവരോടു
വൈരമരുതരുതേ സുതാ
അരികളവരിനി കരുതിയതു മതി
അവരോടു പൊരുതീടുന്നത് പാപമേ.
ഹന്ത ദൈവമേ ഞാൻ എന്ത് കേട്ടിതു
എന്തെൻറെ ശിരസിങ്കൽ അദനി പാതമോ
അന്ധകാര ജവാദിശാന്തരേ പരക്കയോ
ധരണി എന്നുടെ ചുറ്റും ത്വരിതം തിരികയോ
പരമാർത്ഥം എല്ലാം എന്നോടരുളുമോ കൃപയാലേ
ജനനീ മാമക ചരിതമഖിലവും അറിഞ്ഞിതേ
മനസ്സിൽ നീറിയ സകല സംശയവുമകന്നിതേ
അതിന്നു തവ കൃപയാലേ മഹിതേ
ഹൃദികൃതജ്ഞത നിറഞ്ഞിതെ
സുതനിൽ അഗ്രജനിവൻ സുചരിതേ
ഇധാനമിപ്പൂ ചരണ യുഗം തേ
എന്നുടെ പൊന്നോമലേ നിന്നുടെ അനുജന്മാർക്കു
ഇന്നു നീ അവലംബം വന്നാലും അവിളംബം
എന്നും അവരെ കാത്തു നിന്നാലും
ധരയാകെ വെണ്ണാലും
മാതാവിനു തന്നാലും പരിതോഷം
അരുതേ വെറുതെ പറഞ്ഞിടേണ്ടതു നിഷ്ഫലമല്ലോ
ദുര്യോധനനേ പിരിഞ്ഞു ഞാൻ പോരികയില്ലലോ
സമസ്തമഹിമയും എനിക്കവൻ
നിമിത്തമായതു മറപ്പനോ
കൃതഘ്നണോ ഞാൻ ചതിപ്പനോ
ഇതി വധിപതിനു വന്നു വിചിത്രം
ഉണ്ണീ എന്നുടെ കണ്ണിലുണ്ണീ ഹന്ത നീ ഈ
വണ്ണം കതിക്കുമെന്നു നണ്ണിയതില്ല ഞാൻ
ഇല്ലേ ദയ നിൻ തനു തല്ലജത്തിൽ ഹൃദയമില്ലേ
പകരമൊരു കല്ലോ ശിവ ശിവ
മറുചോദ്യവുമുണ്ടനേക വത്സര മതിന്നു മുൻപേ
ഒരു നാൾ തനയൻ ജനിച്ച ശബ്‌ദ മുഹൂർത്തമതിങ്കൽ
അവനെ നദിയിൽ ഒഴുക്കിടുമ്പോൾ
ഭവതി തന്നുടെ ഹൃദയത്തിൽ
നിറഞ്ഞു ദയവു തുളുമ്പിയെങ്കിൽ
പറഞ്ഞിടാം ഈ നിമിഷത്തിൽ
കർണ്ണാ മതിയിദം കർണ്ണരുന്തുത വാക്യം
പൂർണാനുകമ്പയോടു ആകർണ്ണയദാന പ്രഭോ
ആത്‌മ വഞ്ചനയാലേ ഞാൻ ചെയ്തോരപരാധം
ആത്മജാ പോറുക്കൂ ധർമ്മാത്മജാ അഗ്രജാ പോരൂ
അരുളിടേണ്ടിനിയും മഹാജ്ജന യുടെ മനമിളകില്ലിതു
അചലാധിപനാം ഹിമാലയം ബത ചലിക്കുമെങ്കിലും
നഭസ്സിലിതിങ്കിലിഹ പതിച്ചിടുകിലും
സമുദ്രമുടനടി വരണ്ടു പോകിലും
സഹനെവിട്ടൊരു വിധത്തിലും
അകലുകില്ല അഹം കിനാവിലും
ഹന്ത മാനസ ആദ്യ സന്താനമേ പരം
സന്താപമാകിയൊരു വൻ തീയിൽ വെന്തിടുന്നു
വയ്യഹോ സഹിക്കുവാൻ നീയേ ശരണം മമ
അയ്യോ നീയെന്നെ വെറും കൈയ്യോടെ മടക്കയോ
കർണ്ണാ ദയാലോ
ശരണാഗതരെ പരിത്യജിക്കില്ല അഹം അത് വിചിതം
തരുന്നേനൊരു വാക്കതും ഗ്രഹിച്ചിനി ഗമിച്ചീടേണം
ഹൃജ രാധിപ നന്ദനനാകിയ അർജുനാട്യനെ ഒഴിച്ചു മാമക
കനിഷ്ഠ സോദര ചതുർഷ്ഠയത്തെ ഹനിച്ചിടാ ഞാൻ പ്രതിജ്ഞ ചെയ്‌വൂ
കഥയെല്ലാം അറിവായി പ്രിത്ധയുടെ സുതാ സഖേ
അനുജാതരോടു രണം നിനവിൽ പാപം എങ്കിൽ
ഇനി എന്നെ പിരിഞ്ഞീടാൻ അനുമതി തരുന്നിതാ
ഹര ശിവ ശിവ പിരിയാനോ
ദുര്യോധന നിൻ നിർദ്ദേശം
കർണ്ണൻ നന്ദിയെഴാത്തവനോ
നിർണ്ണയം ഇത് താനിതിനർത്ഥം
ഇക്ഷണം ഇതിനിഹ ശിക്ഷ തരേണം
പക്ഷേ സ്നേഹം തടയുന്നു
ശരണം ശരണം ഛേദിപ്പാൻ
കരവാളാലെൻ ഗളനാദം
പ്രാണ സഖാ നിന്നുടയ പ്രാണസഖിയോടു ചേർന്നു
ആകർണ്ണനം ചെയ്ക കർണ്ണ ശപഥം
സാക്ഷിയാക്കിടുന്നു മമ താതനേ ജഗൽ
സാക്ഷിയാം ആദിത്യ ഭഗവാനേ
ജനനിയെ ഭവാനായി പരിത്യജിക്കുന്നു ഞാൻ
അനുജരാം ഐവരേയും ഇതു സത്യം
അർജ്ജുനനുമൊന്നിച്ചു വസുധയിൽ വാഴുകില്ല
ഇജ്ജനമിനിമേലിൽ ഇതു സത്യം
വീര സ്വർഗ്ഗ ത്തിൽ നിൻ മുന്നിൽ ഞാൻ
എത്തീടും ദുര്യോധന സത്യമിതു സത്യം
ഇതു കർണ്ണ ശപഥം
Lyrics Submitted by Vinod Palathinkara
Lyrics provided by https://damnlyrics.com/