പെണ്ണേ പേട മാനേ പേടിച്ചോടും പുള്ളിമാനേ
നാണം പൂത്തുകവിളില് പുഞ്ചിരിപ്പാല് നിന്റെ ചുണ്ടില്
കാമുകനെ കണ്ട നേരം കളം വരയ്ക്കണ്
നഖം കടിയ്ക്കണ്
കണ്ണോണ്ടും പറയണതെന്താണ്
എന് കള്ള മാനേ കിന്നാരം പറയണതെന്താണ്
(പെണ്ണേ)
കണ്ണിമാങ്ങ പെറുക്കിയെടുത്ത് കളിച്ചോര് നമ്മള്
കണ്ണുു കൊണ്ട് കഥകള് പറഞ്ഞ് നടന്നോര് നമ്മള് (2)
മുറ്റത്തെ മഴവെള്ളത്തില് കടലാസു തോണിയിറക്കി
കളിവഞ്ചി തുഴഞ്ഞു കളിച്ചൊരു കൂട്ടുകാര് നമ്മള്
(പെണ്ണേ)
മുറ്റത്തെ നാട്ടുമാവിലൊരൂഞ്ഞാല് കെട്ടീ ഞാന്
മുന്തിരിച്ചാറു തോല്ക്കും മുത്തം തന്നു നീ (2)
മണ്ണപ്പം ചുട്ടു കളിച്ചത് മാന്പൂവിന് കറികള് വെച്ചത്
കളിവീട് പണിഞ്ഞ് കളിച്ചൊരു കൂട്ടുകാര് നമ്മള്
(പെണ്ണേ)
Lyrics provided by https://damnlyrics.com/