അലിഫെന്ന മാണിക്യം ലാമായ മീമിൽ
അകമിയമായ് അഹ്‌മദായ് ആലമെല്ലാം
ആക്കിയ തമ്പുരാൻ എൻ തമ്പുരാനേ
അടിയങ്ങൾ നിന്റെ രിളാ തേടുന്നുള്ളാ.
ബലിയ നിന്റഹ്മദ് ബിലാമീമിൽ വന്തേ
ബനീ ഹാശിമായ നബിയുള്ളാക്കേറ്റം
ബാധിത്തെ പള്ളൽ മുഹിയിദ്ദീൻ തന്റെ
ബർക്കത്താലെൻ പിഴ നീ പൊറുക്കള്ളാ.
താജുൽ മുഹഖഖീൻ ഹഖാണീയെന്റെ
തൗബാനെ നീ ഖബൂലാക്കണേയള്ളാ
ജവാദും കരത്താൽ കൊടുത്ത ബേദാമ്പർ
ജദ്ദുള്ള മൂഹിയിദ്ദീൻ തുണ വേണമള്ളാ.
Lyrics Submitted by Sadaqath Perambra
Enjoy the lyrics !!!