പമ്പവിളക്കിന് പപ്പടം കാച്ചാൻ
അമ്പിളിമാമൻ വന്നല്ലോ
പായസം വെയ്ക്കുമ്പോൾ
പാലു കുറുക്കാൻ
പള്ളിനിലാവും വന്നല്ലോ
പത്തല്ലൊരുനൂറല്ലൊരു പതിനായിരമല്ലൊ
നക്ഷത്രദീപങ്ങൾ കാണുന്നു
പമ്പയിലാത്തിരി വെട്ടങ്ങൾ പൊന്നിന്റെ
കുമ്പിളും കൊണ്ടു നടക്കുന്നു
ആനപ്പുറത്തയ്യൻ ആറാട്ടിനെത്തുമ്പോളാ-
ലവട്ടത്തിനു വെൺമേഘം
ചാമരം വീശുന്ന ചന്ദനക്കാറ്റിനും
സ്വാമിയെ കണ്ടിട്ടൊരാവേശം
സ്വാമിയേ ശരണമയ്യപ്പോ..
താളത്തിൽ തുള്ളുന്നേരം
തപ്പുകൊട്ടാൻ വരും അയ്യപ്പൻ
ചോദിച്ചാൽ എല്ലാമെല്ലാം
വാരിവാരിത്തരും അയ്യപ്പൻ
സ്വാമിയേ ശരണമയ്യപ്പോ..
ദൂരെത്താൻ കാണും നേരം
പേരു വിളിക്കും അയ്യപ്പൻ
മാറിലാ നെയ് മണമോടെ
മാറിലണയ്ക്കും അയ്യപ്പൻ
ഒന്നു തൊട്ടോട്ടേ ഞാൻ അയ്യപ്പാ
പുള്ളിപ്പുലിയുടെ നെറ്റിയില്
കണ്ണു തെളിയേണം അയ്യപ്പാ
കാട്ടിലെ ഉത്സവം കണ്ടിട്ട്
ഒന്നു തൊട്ടോട്ടേ ഞാൻ അയ്യപ്പാ
പുള്ളിപ്പുലിയുടെ നെറ്റിയില്
കണ്ണു തെളിയേണം അയ്യപ്പാ
കാട്ടിലെ ഉത്സവം കണ്ടിട്ട്
പമ്പവിളക്കിന് പപ്പടം കാച്ചാൻ
അമ്പിളിമാമൻ വന്നല്ലോ
പായസം വെയ്ക്കുമ്പോൾ
പാലു കുറുക്കാൻ
പള്ളിനിലാവും വന്നല്ലോ
Lyrics Submitted by Aadhya Pillai