damnlyrics.com

Veyilunakkiya

ഫാത്തിമായിലെ സൗന്ദര്യ മേ..

ശോകാർദ്രമാം നിൻ കണ്ണുകളും..

പുഞ്ചിരി പൊഴിക്കും അധരങ്ങളും..

എത്ര മനോഹരമാണ് അമ്മേ..

ഈശോയെ ഉദരത്തിൽ വഹിച്ച്..

ലോകർക്ക് നൽകിയ ത്യാഗം...

കുരിശോളം എത്തിയ സ്നേഹം..

എങ്ങിനെ മറക്കും എൻ അമ്മേ..

ഉരുകുന്ന ഹൃദയങ്ങളിൽ നിന്നും..

ഉയരുന്ന പ്രാർത്ഥനകൾക്ക് അമ്മ..

സഹായവുമായി ഓടിയെത്തും ..

ആശ്വസിപ്പിച്ചു നേടിത്തരും അമ്മ..

മിന്നാമിനുങ്ങ് പോലെ മിന്നി മിന്നി..

ഫാത്തിമയിൽ എരിയുന്ന തിരികളുമായി..

അണയുന്ന മക്കളോടൊപ്പം എരിയും..

വാത്സല്യ സ്നേഹമാണ് എൻ അമ്മ..

ആശ്രയം തേടി വരുന്നവരെ..

ഒരു നാളും കൈവിടാത്ത സ്നേഹം..

അതാണെന്റെ സ്വർഗ്ഗീയ അമ്മ..

എന്റെയും ഈശോയുടെയും അമ്മ..

Lyrics Submitted by Sheela Varghese

Enjoy the lyrics !!!