Onnanam Ambeduthu - Sannidhanandan



     
Page format: Left Center Right
Direct link:
BB code:
Embed:

Onnanam Ambeduthu Lyrics


ഒന്നാനാം അമ്പെടുത്ത് രാമനെയ്യണ നേരമതയ്യോ
ലങ്കേശൻ രാവണന്റെ നെഞ്ചിലിടിതീയായ്‌...
വല്ലാതേ മോഹമുണർന്നു മൈഥിലിയേ കട്ടതുകൊണ്ട്
എന്തെല്ലാം പുകിലു വന്നെന്റെ കൈലാസനാഥാ..
പൊന്നുമകൻ മേഘനാഥനും സോദരനും സർവ്വരുമിന്നു
തന്നെ വിട്ട് പോയതല്ലോ കാലാപുരി തന്നിൽ...
പശ്ചാത്താപം നിറയണ്.. രാമന്റെ ശരമുനയാൽ
മോക്ഷത്തിൻ പടി കടയ്ക്കാൻ മോഹമുദിച്ചല്ലോ
കാത്തരുളൂ ശ്രീരാമാ..
വരമരുളൂ ശ്രീരാമാ..
പ്രാർത്ഥനകേൾക്കാനിനിയും വൈകരുതേ നീ ....
കാത്തരുളൂ ശ്രീരാമാ..
വരമരുളൂ ശ്രീരാമാ..
പ്രാർത്ഥനകേൾക്കാനിനിയും വൈകരുതേ നീ....

കൊയ്‌തെടുത്തൂ ശ്രീരാമൻ ഒന്നാം ശിരസ്സയ്യയ്യാ
ദശമുഖനോ മോക്ഷത്തിൻ ഒരു പടികടന്നയ്യയാ..
ഒരു പടികടന്നയ്യയാ..
ഒരു പടികടന്നയ്യയാ..
കൊയ്‌തെടുത്തൂ ശ്രീരാമൻ രണ്ടാം ശിരസ്സയ്യയ്യാ
ദശമുഖനോ മോക്ഷത്തിൻ ഇരുപടികടന്നയ്യയാ..
ആഞ്ജനേയസ്വാമി അരികത്ത്
രാമരാമേതി ജപിച്ചങ്ങു നിന്നു..
ലക്ഷ്മണന്റെ ഉള്ളിനകത്തൊരു പൂത്തിരി കത്തി വിരിഞ്ഞങ്ങു നിന്നു..
ആഞ്ജനേയസ്വാമി അരികത്ത്
രാമരാമേതി ജപിച്ചങ്ങു നിന്നു..
ലക്ഷ്മണന്റെ ഉള്ളിനകത്തൊരു പൂത്തിരി കത്തി വിരിഞ്ഞങ്ങു നിന്നു..
കാത്തരുളൂ ശ്രീരാമാ..
വരമരുളൂ ശ്രീരാമാ..
പ്രാർത്ഥനകേൾക്കാനിനിയും വൈകരുതേ നീ ....
കാത്തരുളൂ ശ്രീരാമാ..
വരമരുളൂ ശ്രീരാമാ..
പ്രാർത്ഥനകേൾക്കാനിനിയും വൈകരുതേ നീ....
ഒന്നാനാം അമ്പെടുത്തു രാമനെയ്യണ നേരമതയ്യോ
ലങ്കേശൻ രാവണന്റെ നെഞ്ചിലിടിതീയായ്‌...
വല്ലാതേ മോഹമുണർന്നു മൈഥിലിയേ കട്ടതുകൊണ്ട്
എന്തെല്ലാം പുകിലു വന്നെന്റെ കൈലാസനാഥാ..
കൊയ്‌തെടുത്തൂ ശ്രീരാമൻ മൂന്നും നാലും ശിരസ്സുകള്
ദശമുഖനോ മോക്ഷത്തിൻ പല പടികടന്നയ്യയാ..
പല പടികടന്നയ്യയാ..
പല പടികടന്നയ്യയാ..
കൊയ്‌തെടുത്തൂ ശ്രീരാമൻ ബാക്കിയുള്ള ശിരസ്സുകള്
ദശമുഖനോ മോക്ഷത്തിൻ വാതിൽ കടന്നേ അയ്യയ്യാ ..
വാനരപ്പടകളിലെങ്ങും രാമജപത്തിൻ അലയൊലി അല്ലോ
ലോകരെല്ലാം പാടിസ്തുതിക്കുന്നു
രാമ രാമ ജയ ശ്രീരാമ രാമാ...
വാനരപ്പടകളിലെങ്ങും രാമജപത്തിൻ അലയൊലി അല്ലോ
ലോകരെല്ലാം പാടിസ്തുതിക്കുന്നു
രാമ രാമ ജയ ശ്രീരാമ രാമാ...
കാത്തരുളൂ ശ്രീരാമാ..
വരമരുളൂ ശ്രീരാമാ..
പ്രാർത്ഥനകേൾക്കാനിനിയും വൈകരുതേ നീ ....
കാത്തരുളൂ ശ്രീരാമാ..
വരമരുളൂ ശ്രീരാമാ..
പ്രാർത്ഥനകേൾക്കാനിനിയും വൈകരുതേ നീ....
ഒന്നാനാം അമ്പെടുത്തു രാമനെയ്യണ നേരമതയ്യോ
ലങ്കേശൻ രാവണന്റെ നെഞ്ചിലിടിതീയായ്‌...
വല്ലാതേ മോഹമുണർന്നു മൈഥിലിയേ കട്ടതുകൊണ്ട്
എന്തെല്ലാം പുകിലു വന്നെന്റെ കൈലാസനാഥാ..
പൊന്നുമകൻ മേഘനാഥനും സോദരനും സർവ്വരുമിന്നു
തന്നെ വിട്ട് പോയതല്ലോ കാലാപുരി തന്നിൽ...
പശ്ചാത്താപം നിറയണ്.. രാമന്റെ ശരമുനയാൽ
മോക്ഷത്തിൻ പടി കടയ്ക്കാൻ മോഹമുദിച്ചല്ലോ
കാത്തരുളൂ ശ്രീരാമാ..
വരമരുളൂ ശ്രീരാമാ..
പ്രാർത്ഥനകേൾക്കാനിനിയും വൈകരുതേ നീ ....
കാത്തരുളൂ ശ്രീരാമാ..
വരമരുളൂ ശ്രീരാമാ..
പ്രാർത്ഥനകേൾക്കാനിനിയും വൈകരുതേ നീ....
കാത്തരുളൂ ശ്രീരാമാ..
വരമരുളൂ ശ്രീരാമാ..
പ്രാർത്ഥനകേൾക്കാനിനിയും വൈകരുതേ നീ ....
.............
Lyrics Submitted by Malutty

Enjoy the lyrics !!!