damnlyrics.com

Sreerama Sreepathe

ശ്രീരാമ ശ്രീപതേ സീതാപതേ രാമാ

കാരുണ്യവാരിധേ കൈ തൊഴുന്നേന്‍

അകതാരില്‍ ആദിത്യ ശോഭ ചൊരിയുന്ന

ആനന്ദരൂപനേ കാണാകേണം

രാമരാമാ ഹരേ രാമചന്ദ്രാ ഹരേ

കണ്‍മുന്നിലെപ്പോഴും കാണാകേണം

നവരത്നമോതിരം ആടജാലങ്ങളും

അണിഞ്ഞൊരാരൂപം ഞാന്‍ കാണാകേണം

രാമരാമാ ഹരേ രാമചന്ദ്രാ ഹരേ

കണ്‍മുന്നിലെപ്പോഴും കാണാകേണം

മിഴികളില്‍ എപ്പോഴും കാരുണ്യം ചൂടുന്ന

കോദണ്ഡരാമനെ കാണാകേണം

ശ്രീരാമ ശ്രീപതേ സീതാപതേ രാമാ

കാരുണ്യ വാരിധേ കൈ തൊഴുന്നേന്‍

ചെഞ്ചുണ്ടില്‍ തത്തുന്ന തൂമന്ദഹാസവും

കൃപചോരും നോട്ടവും കാണാകേണം

രാമരാമാ ഹരേ രാമചന്ദ്രാ ഹരേ

കണ്‍മുന്നിലെപ്പോഴും കാണാകേണം

പട്ടുടയാടയും തളയും വളകളും

ചാര്‍ത്തിയൊരാരൂപം കാണാകേണം

ശ്രീരാമ ശ്രീപതേ സീതാപതേ രാമാ

കാരുണ്യവാരിധേ കൈ തൊഴുന്നേന്‍

ഈരേഴുലകിനും നാഥനായി വാഴുന്ന

ലോകാഭിരാമനേ കാണാകേണം

ശ്രീരാമ ശ്രീപതേ സീതാപതേ രാമാ

കാരുണ്യ വാരിധേ കൈ തൊഴുന്നേന്‍

Lyrics Submitted by Suresh Ravindran

Enjoy the lyrics !!!