Sreerama Sreepathe - Thiruvananthapuram Sisters
| Page format: |
Sreerama Sreepathe Lyrics
ശ്രീരാമ ശ്രീപതേ സീതാപതേ രാമാ
കാരുണ്യവാരിധേ കൈ തൊഴുന്നേന്‍
അകതാരില്‍ ആദിത്യ ശോഭ ചൊരിയുന്ന
ആനന്ദരൂപനേ കാണാകേണം
രാമരാമാ ഹരേ രാമചന്ദ്രാ ഹരേ
കണ്‍മുന്നിലെപ്പോഴും കാണാകേണം
നവരത്നമോതിരം ആടജാലങ്ങളും
അണിഞ്ഞൊരാരൂപം ഞാന്‍ കാണാകേണം
രാമരാമാ ഹരേ രാമചന്ദ്രാ ഹരേ
കണ്‍മുന്നിലെപ്പോഴും കാണാകേണം
മിഴികളില്‍ എപ്പോഴും കാരുണ്യം ചൂടുന്ന
കോദണ്ഡരാമനെ കാണാകേണം
ശ്രീരാമ ശ്രീപതേ സീതാപതേ രാമാ
കാരുണ്യ വാരിധേ കൈ തൊഴുന്നേന്‍
ചെഞ്ചുണ്ടില്‍ തത്തുന്ന തൂമന്ദഹാസവും
കൃപചോരും നോട്ടവും കാണാകേണം
രാമരാമാ ഹരേ രാമചന്ദ്രാ ഹരേ
കണ്‍മുന്നിലെപ്പോഴും കാണാകേണം
പട്ടുടയാടയും തളയും വളകളും
ചാര്‍ത്തിയൊരാരൂപം കാണാകേണം
ശ്രീരാമ ശ്രീപതേ സീതാപതേ രാമാ
കാരുണ്യവാരിധേ കൈ തൊഴുന്നേന്‍
ഈരേഴുലകിനും നാഥനായി വാഴുന്ന
ലോകാഭിരാമനേ കാണാകേണം
ശ്രീരാമ ശ്രീപതേ സീതാപതേ രാമാ
കാരുണ്യ വാരിധേ കൈ തൊഴുന്നേന്‍
Lyrics Submitted by Suresh Ravindran