Ettu Parayunnen - Prasanth Varma
| Page format: |
Ettu Parayunnen Lyrics
പാദംതൊടുമ്പോഴേ ഭക്തന്റെ അകവും പുറവും അറിയുന്നൊരപ്പൻഎന്റെ ഏറ്റുമാനൂരപ്പൻ
എഴുതാനാകുമോ നിൻ മാഹാത്മ്യങ്ങൾ ഏഴാഴിയിൽ ഇത് പോലൊരു ദൈവമുണ്ടോ
ഏറ്റുമാനൂരപ്പാ...കൈതൊഴുന്നേൻ
ഏറ്റു പറയുന്നേൻ എല്ലാമെല്ലാം ഏറ്റു പറയുന്നേൻ
എന്തിനും ഏതിനും ഏനെന്റെ ദൈവം ഏറ്റുമാനൂരപ്പനേ (2)
ഏഴരപൊന്നാന മേൽ ഏറിവരും ഏറ്റുമാനൂരപ്പനേ
ഏഴകൾക്കെന്നെന്നും ഐശ്വര്യമേകണേ ഏറ്റുമാനൂരപ്പനേ (2)
ഏറ്റു പറയുന്നേൻ എല്ലാമെല്ലാം ഏറ്റു പറയുന്നേൻ
എന്തിനും ഏതിനും ഏനെന്റെ ദൈവം ഏറ്റുമാനൂരപ്പനേ
ഏഴരപൊന്നാന മേൽ ഏറിവരും ഏറ്റുമാനൂരപ്പനേ
ഏഴകൾക്കെന്നെന്നും ഐശ്വര്യമേകണേ ഏറ്റുമാനൂരപ്പനേ
ശംഭോ മഹാദേവ ശംഭോ ശങ്കര സുന്ദരേശ്വര (2 )
എത്രയോജന്മങ്ങൾ താണ്ടിവരുന്നേനും ഏറ്റുമാനൂരപ്പനേ
ഏറിടും ദോഷങ്ങൾ ഏറ്റെടുക്കേണമേ ഏറ്റുമാനൂരപ്പനേ (2)
ഈരേഴു ലോകങ്ങൾ നിന്നെ നമിക്കുന്നു ഏറ്റുമാനൂരപ്പനേ
ഏനെന്റെ പ്രാർത്ഥന ഇന്നൊന്നു കേൾക്കണേ ഏറ്റുമാനൂരപ്പനേ (2 )
എത്രയോജന്മങ്ങൾ താണ്ടിവരുന്നേനും ഏറ്റുമാനൂരപ്പനേ
ഏറിടും ദോഷങ്ങൾ ഏറ്റെടുക്കേണമേ ഏറ്റുമാനൂരപ്പനേ
ഈരേഴു ലോകങ്ങൾ നിന്നെ നമിക്കുന്നു ഏറ്റുമാനൂരപ്പനേ
ഏനെന്റെ പ്രാർത്ഥന ഇന്നൊന്നു കേൾക്കണേ ഏറ്റുമാനൂരപ്പനേ
ശംഭോ മഹാദേവ ശംഭോ ശങ്കര സുന്ദരേശ്വര (2 )
ചിത്തത്തിൽ ശുദ്ധി തെളിഞ്ഞു വരേണമേ ഏറ്റുമാനൂരപ്പനേ
നാവിതിൽപഞ്ചാക്ഷരം ഉണർനീടണെ ഏറ്റുമാനൂരപ്പനേ (2 )
സത്യമായ് ധർമമായ് എന്നിൽവിളങ്ങണേ ഏറ്റുമാനൂരപ്പനേ
കാമ ദോഷങ്ങളെ തൃക്കണ്ണാൽ മാറ്റണേ ഏറ്റുമാനൂരപ്പനേ(2 )
ചിത്തത്തിൽ ശുദ്ധി തെളിഞ്ഞു വരേണമേ ഏറ്റുമാനൂരപ്പനേ
നാവിതിൽപഞ്ചാക്ഷരം ഉണർനീടണെ ഏറ്റുമാനൂരപ്പനേ
സത്യമായ് ധർമമായ് എന്നിൽവിളങ്ങണേ ഏറ്റുമാനൂരപ്പനേ
കാമ ദോഷങ്ങളെ തൃക്കണ്ണാൽ മാറ്റണേ ഏറ്റുമാനൂരപ്പനേ
ശംഭോ മഹാദേവ ശംഭോ ശങ്കര സുന്ദരേശ്വര (2 )
ഏറ്റു പറയുന്നേൻ എല്ലാമെല്ലാം ഏറ്റു പറയുന്നേൻ
എന്തിനും ഏതിനും ഏനെന്റെ ദൈവം ഏറ്റുമാനൂരപ്പനേ(2)
ഏഴരപൊന്നാന മേൽ ഏറിവരും ഏറ്റുമാനൂരപ്പനേ
ഏഴകൾക്കെന്നെന്നും ഐശ്വര്യമേകണേ ഏറ്റുമാനൂരപ്പനേ(2)
ഏറ്റു പറയുന്നേൻ എല്ലാമെല്ലാം ഏറ്റു പറയുന്നേൻ
എന്തിനും ഏതിനും ഏനെന്റെ ദൈവം ഏറ്റുമാനൂരപ്പനേ
ഏഴരപൊന്നാന മേൽ ഏറിവരും ഏറ്റുമാനൂരപ്പനേ
ഏഴകൾക്കെന്നെന്നും ഐശ്വര്യമേകണേ ഏറ്റുമാനൂരപ്പനേ
ശംഭോ മഹാദേവ ശംഭോ ശങ്കര സുന്ദരേശ്വര (2 )
Lyrics Submitted by ANEESH