Rakshakanura Cheutha - Fr. John Samuel
Page format: |
Rakshakanura Cheutha Lyrics
രക്ഷകനുര ചെയ്താ - നെൻ മെയ് രക്തങ്ങൾ
കൈക്കൊള്ളുന്നോരിൽ - വാസം ചെയ്യും ഞാൻ
വിശ്വസാൽ ശുദ്ധ്യാ - എന്നെ കൈക്കൊണ്ടു
കൽപ്പന കാക്കുന്നോൻ - എൻ സ്നേഹിതനല്ലോ
ഗാത്രം ഭക്ഷണമാം - രുധിരം കാസായാം
അവ കൈക്കൊൾവോനിൽ - വാസം ചെയ്യും ഞാൻ
ആത്മാവിനു മുക്തി - നേടാൻ പുണ്യമെഴും
രക്ത ശരീരങ്ങൾ - രക്ഷകനെ നൽക
താവക ഗാത്രത്താൽ - പരിഹാരം നേടി
നിശ്ചയമായി ജീവൻ - പ്രാപിക്കും ഞങ്ങൾ
രക്ത ശരീരങ്ങൾ - കൈക്കൊണ്ടതുമൂലം
അന്ത്യദിനെ ഞങ്ങൾ - വിധിയേറ്റിടരുതേ
തവമെയ് രക്തങ്ങൾ - ഉൾക്കൊണ്ടോർ ഞങ്ങൾ
വിധിയും ദണ്ഡനവും - നേടരുതേ നാഥാ
നിൻ മെയ്- രക്തങ്ങൾ - ഞങ്ങൾക്കച്ചാരം
തന്നതിനാൽ വിധിയിൽ - നാഥാ ചേർക്കരുതേ
അംഗങ്ങളിലവയെ - നിക്ഷേപിക്കുകയാൽ
ഉയിരേകിയ നാഥാ - വന്ദിക്കുന്നടിയാർ
സത്യം കാക്കുന്നോ- രുത്തമ വിധി നാഥാ
കടമെല്ലാം പോക്കി- വിധിയൊഴിവാക്കേണമേ
Lyrics Submitted by Sissy Samuel